ചെന്നൈ: 2013ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) വാതുവയ്പ്പ് കേസുമായി ബന്ധപ്പെട്ട് എം.എസ്. ധോണി 10 ലക്ഷം രൂപ മദ്രാസ് കോടതിയില്‍ കെട്ടിവയ്ക്കണമെന്നു നിര്‍ദേശം.
ധോണി നല്‍കിയിരിക്കുന്ന 100 കോടി രൂപയുടെ മാനനഷ്ടക്കേസില്‍ ട്രാന്സ്ലേഷന്, ട്രാന്‍സ്ക്രിപ്ഷന്‍ എന്നിവയ്ക്കായി 10 ലക്ഷം രൂപ കെട്ടിവയ്ക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
മാര്‍ച്ച് 12നു മുമ്പായി ചീഫ് ജസ്റ്റീസ് റിലീഫ് ഫണ്ടിലേക്ക് തുക കൈമാറാനാണ് നിര്‍ദേശം.